ന്യൂഡെല്‍ഹി . ജി.20 സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ച് യുക്രൈൻ. ഉക്രയ്‌ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ജി–-20 ഇറക്കിയ പ്രസ്താവനയില്‍ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് ഉക്രയ്‌ൻ വിദേശമന്ത്രാലയം പ്രതികരിച്ചു. വിഷയത്തില്‍ റഷ്യയെ ശക്തമായ ഭാഷയിൽ അപലപിക്കണമെന്ന തങ്ങളുടെ ആവശ്യം പ്രധാനപ്പെട്ടതായിരുന്നു. ഉക്രൈൻ നിലപാടിനെ പിന്തുണച്ച അമേരിയ്ക്ക അടക്കമുള്ള അംഗരാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും ഉക്രൈൻ പറഞ്ഞു.