ബംഗാളിലും ഗവർണർ സർക്കാർ പോര്,ഗവർണർ സി വി ആനന്ദബോസിനെ പുറത്താക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

Advertisement

കൊല്‍ക്കൊത്ത.കേരളത്തിന് സമാനമായി ബംഗാളിലും ഗവർണർ സർക്കാർ പോര് മുറുകുന്നു. വിസി നിയമനത്തെ ചൊല്ലിയാണ് ബംഗാളിൽ വീണ്ടും ഗവർണർ സർക്കാർ പോര് നടക്കുന്നത്

.ഗവർണർ സ്വന്തം വിസിമാരെ നിയമിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു .ഗവർണർ സി വി ആനന്ദബോസിനെ പുറത്താക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു

.ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണർ അനാവശ്യ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന സർക്കാരിന്റെ വിമർശനത്തിന് പിന്നാലെ കഴിഞ്ഞ ദിവസം അർധരാത്രി താൽക്കാലിക വി.സിമാരെ നിയമിച്ചാണ് ഗവർണർ തിരിച്ചടിച്ചത്.സ്വന്തം വി.സിമാരെ നിയമിച്ച് ഗവർണർ സർവകലാശാലകളിൽ പാവഭരണം നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു ആരോപിച്ചു.കടുത്ത നടപടി ഉണ്ടാകുമെന്ന് വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ ആനന്ദബോസും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

മുദ്രവെച്ച കവറില്‍ കേന്ദ്രത്തിന് കഴിഞ്ഞ രാത്രി കത്ത് കൈമാറി. ഒരു കത്ത് സംസ്ഥാന സെക്രട്ടറിയേറ്റിലും നല്‍കിയിട്ടുണ്ട്.ഇതേ നിലപാട് സ്വീകരിച്ചാൽ ശക്തമായി പ്രതിരോധിക്കാനാണ് മമതാ ബാനർജിയുടെ നീക്കം.തുടക്കത്തില്‍ സര്‍ക്കാരുമായി യോജിച്ച് പോയിരുന്ന ആനന്ദബോസിന്റെ ശൈലിക്കെതിരെ ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ഗവർണർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ശൈലിമാറ്റിയത്.