വെള്ളത്തിൽ അടി; ജി20 വേദിയിലെ വെള്ളക്കെട്ടിന് രൂക്ഷ വിമർശനം, വീഡിയോ പൊലിപ്പിച്ചുകാട്ടിയത് എന്ന് കേന്ദ്രം

Advertisement

ന്യൂഡൽഹി: ലോകം ഉറ്റുനോക്കിയ ജി20 ഉച്ചകോടിക്കിടെ ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് വലിയ വെള്ളക്കെട്ടുണ്ടായി എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രഗതിമൈതാനിയിലെ വെള്ളക്കെട്ടിൻറെ വിവിധ ദൃശ്യങ്ങൾ എക്‌സ് (ട്വിറ്റർ) ഉൾപ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

വേണ്ടത്ര തയ്യാറെടുപ്പുകൾ ലോക നേതാക്കളുടെ സമ്മേളനത്തിനായി വേദിയിൽ നടത്തിയിരുന്നില്ല എന്ന വിമർശനം ഇതോടെ ശക്തമായി. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള പ്രസ് ഇൻഫർമേഷ്യൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം.

രാജ്യതലസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് ജി20 വേദിയിലുണ്ടായ വെള്ളക്കെട്ടിനെ കുറിച്ച് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. വലിയ വിമർശനമാണ് ഇതിൽ കേന്ദ്ര സർക്കാരിന് നേരെയുണ്ടായത്. ജി20ക്കിടെ വെള്ളക്കെട്ടുണ്ടായതിനെ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഖോക്കലെ വിമർശിച്ചിരുന്നു. ‘ഒരു മാധ്യമപ്രവർത്തകൻ പങ്കുവെച്ച വീഡിയോയാണിത്. ജി20 വേദി മഴയെ തുടർന്ന് വെള്ളത്തിലായി. ഉച്ചകോടിക്കായി 4000 കോടി രൂപ ചിലവഴിച്ചിട്ടും ഇതാണ് നിർമ്മാണങ്ങളുടെ അവസ്ഥ. ജി20 ഫണ്ടിലെ 4000 കോടിയിൽ എത്ര രൂപയാണ് മോദി സർക്കാർ അപഹരിച്ചത്’ എന്ന് ചോദിച്ചായിരുന്നു തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഖോക്കലെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

എന്നാൽ മഴമൂലം ജി20 ഉച്ചകോടിയിൽ വെള്ളക്കെട്ടുണ്ടായി എന്ന വാർത്ത ഊതിപ്പെരുപ്പിച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ‘മഴ കാരണം ഹാൾ-5ന് പുറത്തെ തുറന്ന സ്ഥലത്ത് നേരിയ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാൽ ഇത് 20 മിനുറ്റ് കൊണ്ട് പരിഹരിച്ചു. ജി20 സമ്മേളനത്തിൻറെ പ്രധാനവേദിയിൽ വെള്ളക്കെട്ടുണ്ടായിട്ടില്ല. മഴ ഉച്ചകോടിയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല’ എന്നുമാണ് പിഐബി ഫാക്ട് ചെക്ക് വിഭാഗത്തിൻറെ വിശദീകരണം. കനത്ത മഴയെ തുടർന്ന് ഡൽഹി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

A video claims that there is waterlogging at venue of #G20Summit #PIBFactCheck:

✔️This claim is exaggerated and misleading

✔️Minor water logging in open area was swiftly cleared as pumps were pressed into action after overnight rains

✔️No water logging at venue presently pic.twitter.com/JiWzWx1riZ
— PIB Fact Check (@PIBFactCheck) September 10, 2023

Advertisement