അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Advertisement

ഹൈദരാബാദ്. അഴിമതിക്കേസില്‍ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയാണ് വിജയവാഡ മെട്രോപോളിറ്റന്‍ കോടതി വിധിച്ചത്. രാത്രി ചന്ദ്രബാബു നായിഡുവിനെ ജയിലിൽ എത്തിച്ചു. ജയിലിൽ 7691 നമ്പർ തടവുകാരൻ

രാജമുന്ധ്രി സെൻട്രൽ ജയിലിൽ എത്തിയത് നാല് മണിക്കൂർ കൊണ്ട്. വിജയവാഡ മുതൽ പഴുതടച്ച സുരക്ഷയൊരുക്കി പൊലിസ്

നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതി ഗൂഢാലോചനയില്‍ ചന്ദ്രബാബു നായിഡുവിന് പങ്കുള്ളതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തി. അതിനിടെ, കോടതിക്ക് മുന്നില്‍ സംഘര്‍ഷം ഉണ്ടായി. പ്രദേശത്ത് 48 മണിക്കൂറിലേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 371 കോടി രൂപയുടെ അഴിമതിക്കേസില്‍ പുലര്‍ച്ചെയാണ് ചന്ദ്രബാബു നായിഡുവിനെ സിഐഡി അറസ്റ്റ് ചെയ്തത്.

2014 – 2019 കാലയളവില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരിക്കെയാണ് സംസ്ഥാനത്തുടനീളം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വൈദഗ്ധ്യ നൈപുണ്യ വികസന പദ്ധതി എന്ന രീതിയില്‍ എ.പി. സ്‌കില്‍ ഡെവലപ്മെന്റ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആരോപണമുയര്‍ന്ന അഴിമതിക്കേസിലാണ്, ആദ്യഘട്ടത്തില്‍ ഇ.ഡിയും ആന്ധ്രാപ്രദേശ് സി.ഐ.ഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021-ല്‍ ചന്ദ്രബാബു നായിഡുവിനെതിരേ എഫ്.ഐ.ആര്‍. രേഖപ്പെടുത്തി. കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു.

Advertisement