താനെ. മഹാരാഷ്ട്രയിൽ നിർമ്മാണത്തിലിരുന്ന് 40 നില കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം.മരിച്ച ആറ് പേരും തൊഴിലാളികളാണ്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ വാട്ടർ പ്രൂഫിങ് ജോലി കഴിഞ്ഞ് തൊഴിലാളികൾ താഴേക്ക് വരുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നത്. അപകടത്തിനു പിന്നാലെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
Home News Breaking News നിർമ്മാണത്തിലിരുന്ന് 40 നില കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് ആറ് പേർ മരിച്ചു