ന്യൂഡെല്‍ഹി . പാർലമെന്റിലെ 306 സിറ്റിങ് എം.പിമാർക്കെതിരെ ക്രിമിനൽ കേസുകൾ കണക്കുകൾ. 306 സിറ്റിങ് എം.പിമാർക്കെതിരെയൂള്ള കേസുകളിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകൾ,അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) റിപ്പോർട്ടിലാണ് കണ്ടെത്തൽ.
ആകെയുള്ളതിൽ 40 ശതമാനം എം.പിമാരും ക്രിമിനൽ കേസ് പ്രതികളാണെന്ന് റിപ്പോർട്ട്.കേസുള്ള എം.പിമാർ കൂടുതലുള്ളത് ഭരണകക്ഷിയായ ബി.ജെ.പിക്ക്.രാജ്യസഭയിലും ലോക്സഭയിലുമായി പാർട്ടിയുടെ 385 എം.പിമാരിൽ 139 (36 ശതമാനം) പേരും ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുള്ള എം.പിമാർ കൂടുതലുള്ളത് ബിഹാറിൽ (28 പേർ). 29 എം.പിമാരുള്ള കേരളത്തിൽ 23 (79 ശതമാനം) പേർക്കെതിരെ കേസുകളുണ്ട്