ന്യൂഡെല്‍ഹി.ക്രിമിനൽ കേസുകളുടെ അന്വേഷണ ഘട്ടത്തിൽ മാധ്യമങ്ങളുമായുള്ള പോലിസ് ബന്ധത്തിന്റെ പരിധി നിശ്ചയിച്ച് മാർഗ്ഗ രേഖ തയ്യാറാക്കാൻ നിർദ്ദേശിച്ച് സുപ്രിം കോടതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ഡി.ജി.പി മാരുടെ കൂടി നിർദ്ദേശങ്ങൾ പരിഗണിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കണം. ക്രൈംറിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബൻച് നിർദ്ദേശിച്ചു.
രണ്ട് വിഷയങ്ങളാണ് സുപ്രിം കോടതി പരിഗണിച്ചത്. ഭീകരവാദികളുമായ് അടക്കം ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോൾ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ. രണ്ട് ക്രിമിനൽ കേസുകളുടെ അന്വേഷണങ്ങൾ നടക്കുമ്പോൾ മാധ്യമങ്ങൾക്ക് പോലീസ് സ്വമേധയ വാർത്ത നൽകുന്നതിൻ്റെ പരിധി. മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നതിൽ പരിധി നിശ്ചയിക്കാൻ സാധിയ്ക്കില്ലെന്ന് സുപ്രിം കോടതി നിരിക്ഷിച്ചു. പകരം പോലിസിന് സ്വയം നിയന്ത്രണം കൽപ്പിയ്ക്കുകയാണ് ഉചിതം.
പ്രതികളുടെയും ഇരകളുടെും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാകണം പോലിസ് നടപടികൾ. ഇത് പ്രത്യേക മാർഗ്ഗ നിർദ്ധേശത്തിലൂടെ മാത്രമേ സാധിയ്ക്കു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് മാർഗ്ഗ നിർദ്ധേശം തയ്യാറാക്കാൻ സുപ്രിം കോടതി നിർദ്ധേശിച്ചു. എല്ലാ സംസ്ഥാന ഡി.ജി.പി മാരും ഇതിലെയ്ക്ക് നിർദ്ധേശങ്ങൾ ഒരു മാസത്തിനകം സമർപ്പിയ്ക്കണം. ദേശീയ മനുഷ്യവകാശ കമ്മീഷന്‍റെയും മറ്റുകക്ഷികളുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം ഡി.ജി.പി മാർ നിർദ്ധേശങ്ങൾ നൽകെണ്ടത്.
ദേശീയ മനുഷ്യവകാശ കമ്മീഷന്‍റെയും മറ്റുകക്ഷികളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കണം അച്ചടി –ദൃശ്യ–സാമൂഹിക മാധ്യമങ്ങൾക്ക് കേസ് സമ്പന്ധമായ വിവരങ്ങൾ നൽകാൻ പോലിസിൻ്റെ പരിധിയാണ് ഇതുവഴി നിശ്ചയിക്കേണ്ടത്. മൂന്ന് മാസത്തെ സാവകാശത്തിൽ സമയ ബന്ധിതമായി നടപടികൾ പൂർത്തിയാക്കാനും സുപ്രിം കോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യ അന്വേഷണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം. ക്രൈംറിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതിൽ തർക്കം ഇല്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.