ജമ്മുകശ്മീർ അനന്ത്നാഗിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനയിലെ രണ്ട് ഓഫീസർമാർക്കും ഒരു പോലീസുകാരനും വീരമൃത്യു.രാഷ്ട്രീയ റൈഫിളിലെ കമാൻഡിങ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്,മേജർ ആശിഷ് ധോനാക് ,ഡിവൈഎസ്പി ഹുമയൻ ഭട്ട് എന്നിവർക്കാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്.കൊക്കർനാഗിലെ ഗാഡൂൾ മേഖലയിൽ ഇന്ന് ഉച്ചയോട് കൂടിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം തിരച്ചിൽ നടത്തുകയും തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടാവുകയുമായിരുന്നു.നിലവിൽ കൂടുതൽ സേനയെയും പോലീസ് ഉദ്യോഗസ്ഥരെയും ഈ മേഖലയിൽ വിന്യസിപ്പിച്ചു.ശക്തമായ ഏറ്റുമുട്ടിലാണ് പ്രദേശത്ത് ഇപ്പോൾ തുടരുന്നത്.വീരമൃത്യു വരിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഹുമയൻ ഭട്ടിന് ലെഫ്.ഗവർണർ മനോജ് സിൻഹ ആദരവ് അർപ്പിച്ചു.അതേസമയം രണ്ട് ഭീകരരെ വധിച്ച രജൗരിയിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്