ലോണ്‍ രേഖകൾ മടക്കി നല്കാൻ വൈകുന്ന ബാങ്കുകള്‍ക്ക് മുട്ടന്‍പണികിട്ടും

Advertisement

ന്യൂഡെല്‍ഹി.രേഖകൾ മടക്കി നല്കാൻ വൈകുന്നതിനെതിരെ കർശന നടപടിയുമായ് റിസര്‍വ്വ് ബാങ്ക്.

രേഖകൾ തിരിച്ചു നല്കാൻ വൈകിയാൽ ഒരു ദിവസ്സം അയ്യായിരം രൂപ നഷ്ടപരിഹാരം ഉപഭോക്താവിന് നല്കണം. റിസരവ്വ് ബാങ്ക്.ലോൺ തിരിച്ചടവ് പൂർത്തിയാക്കിയ ശേഷം രേഖകൾ നല്കാത്ത വിഷയത്തിൽ കർശന നടപടിയുമായാണ് റിസര്‍വ് ബാങ്ക് എത്തുന്നത്.

ബാങ്കുകൾക്ക് ബാൻകിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം ബാധകം.സ്ഥാവര – ജംഗമ വസ്തുക്കളുടെ ലോണുകളുടെ തിരിച്ചടവ് പൂർത്തിയാക്കിയാൽ രേഖകൾ എറ്റവും വേഗത്തിൽ ബാങ്കുകൾ തിരിച്ച് നൽകണം.രേഖകൾ മടക്കിനല്കാനുള്ള സമയ പരിധി ബാങ്കുകൾ ലോൺ സാംഗ്ഷൻ (sanction) ലെറ്ററിൽ രേഖപ്പെടുത്തണം.രേഖകൾ മടക്കിനൽ കാനുള്ള പരമാവധി സമയം 30 ദിവസം.ഡിസം മ്പർ ഒന്നുമുതലാകും പുതിയ നിർദ്ദേശങ്ങൾ നിലവിൽ വരിക.