’ശിക്ഷിക്കപ്പെട്ടാൽ മത്സരിക്കുന്നതിൽനിന്നു പൊതുപ്രവർത്തകർക്ക് ആജീവനാന്ത വിലക്ക് വേണം’

Advertisement

ന്യൂഡൽഹി: ∙ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പൊതുപ്രവർത്തകരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആജീവനാന്തം വിലക്കണമെന്നു സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറുവർഷത്തെ വിലക്കല്ല, ആജീവനാന്ത വിലക്കാണു വേണ്ടതെന്നാണു സിനിയർ അഭിഭാഷകനായ വിജയ് ഹൻസാരിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

സഭാംഗത്വം പവിത്രമാണ്. എംപിമാരും എംഎൽഎമാരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടാൽ ആജീവനാന്തം വിലക്ക് ഏർപ്പെടുത്തണം. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്കു ആറുവർഷത്തിനുശേഷം മത്സരിക്കാമെന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കു വിരുദ്ധമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യയാണു വിഷയത്തിൽ ഹർജി നൽകിയത്.