ന്യൂഡെല്‍ഹി.സനാതന ധർമ്മ വിമര്‍ശനത്തില്‍ ഇന്ത്യ മുന്നണിക്കെതിരെ പ്രധാനമന്ത്രി .സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഇന്ത്യ മുന്നണി ശ്രമിക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ വിമർശനം. സനാതന ധർമ വിശ്വാസികൾ ആക്രമണത്തിനെതിരെ രംഗത്തുവരണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.അതിനിടെ ദേശീയ മാധ്യമത്തിലെ ഒരു വിഭാഗം അവതാരകരെ ബഹിഷ്കരിക്കാൻ ഇന്ത്യ മുന്നണിയുടെ തീരുമാനം
ഉദയനിധി സ്റ്റാലിന്റെ സനാതനധർമ്മ പരാമർശത്തിൽ ദേശീയ തലത്തിൽ വിവാദം ചൂട്പിടിക്കുന്നതിനിടെയാണ് വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്ത് വന്നിരിക്കുന്നത്.വിമർശനത്തിലൂടെ ഉന്നം വയ്ക്കുന്നത് ഇന്ത്യ സഖ്യത്തെ .സ്വാമി വിവേകാനന്ദനും,ലോകമാന്യതിലകനും പ്രചോദനമായ സനാതന ധർമ്മത്തെ ഇല്ലാതാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇത്തരക്കാരെ സനാതന ധർമ്മ വിശ്വാസികൾ തടയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ പൊതുസമ്മേളനത്തിലാണ് സനാതനധർമ്മ വിഭാഗത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം
ഇന്ത്യ സഖ്യ പാർട്ടികളെ അപമാനിക്കുന്നത് പ്രധാനമന്ത്രി തുടരുന്നുവെന്നും ,പ്രതിപക്ഷത്തെ അധിക്ഷേപിക്കാൻ സർക്കാർ പരിപാടിയെ ഉപയോഗിക്കുന്നതായി കോൺഗ്രസ് വക്താവ് ജയറാം രമേശ് മറുപടി നൽകി.അതിനിടെ ചർച്ചകളിൽ പക്ഷപാതപരമായി പെരുമാറുന്ന 14 വാർത്ത അവതാരകരുടെ പരിപാടികൾ ബഹിഷ്കരിക്കാൻ ഇന്ത്യ മുന്നണി തീരുമാനിച്ചു.അർണബ് ഗോസ്വാമി, ശിവ് അരൂർ, സുധീർ ചൗധരി
അടക്കമുള്ളവരാണ് പട്ടികയിലുള്ളത്. അവതാരകർ ബിജെപി വക്താക്കളെപ്പോലെ പെരുമാറുന്നുവെന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് ബഹിഷ്കരണം.ബഹിഷ്കരണത്തെ അംഗീകാരമായി കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു