ബോട്ട് മറിഞ്ഞ് 10 വിദ്യാർത്ഥികളെ കാണാതായി

Advertisement

മുസഫര്‍പൂര്‍.ബീഹാറിൽ ബോട്ട് മറിഞ്ഞ് 10 വിദ്യാർത്ഥികളെ കാണാതായി. മുസഫർപൂരിൽ ബാഗ്മതി നദിയിലാണ് അപകടം.കാണാതായ വിദ്യാർത്ഥികൾക്കായി .എന്‍ഡിആര്‍എഫ്,എസ്ഡിആര്‍എഫ് സംഘങ്ങൾ തിരച്ചിൽ തുടരുന്നു

മുസാഫർപുർ ജില്ലയിലെ മധുപൂർപാട്ടി ഘാട്ടിന് സമീപത്ത് വച്ചാണ് ബോട്ട് മറിഞ്ഞത്.രാവിലെ 11 മണിയോടെയായിരുന്നു അപകടം.30 പേരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽ പെട്ടത്. 20 പേരെ രക്ഷപ്പെടുത്തി. ശക്തമായ ഒഴുക്കും അമിത ഭാരവുമാണ് ബോട്ട് മറിയാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദ്യാർത്ഥികൾക്കായള്ള തിരച്ചിൽ വ്യാപിപ്പിച്ചു.
രക്ഷാപ്രവർത്തനത്തിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും
കുട്ടികളുടെ കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

Advertisement