ന്യൂനമർദം ഛത്തീസ്ഗഡിനു മുകളിൽ; കേരളത്തിൽ 5 ദിവസം മഴയ്ക്കു സാധ്യത

Advertisement

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തി കൂടിയ ന്യൂനമർദം ഛത്തീസ്ഗഡിനു മുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യപ്രദേശിനു മുകളിലേക്കു നീങ്ങാനാണു സാധ്യത. വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ കിട്ടിയേക്കും.