ബംഗളുരു: ബെംഗളൂരു നഗരത്തിലെ തിരക്കും വീട് കിട്ടാനുള്ള സാധ്യതയും ഒരുപോലെയാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിങ്ങള്‍ ഇതിന് മുമ്പ് വായിച്ചിട്ടുണ്ടാകും. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനും ഒരു വാടക വീട് സംഘടിപ്പിക്കാനുമായി ബെംഗളൂരു എത്തുന്ന മറ്റ് സംസ്ഥാനക്കാര്‍ പെടുന്ന പെടാപ്പാട് അവര്‍ തങ്ങളുടെ സാമൂഹിക മാധ്യമം വഴി നിരവധി തവണ എഴുതിയിട്ടുണ്ട്.
ബെംഗളൂരു നഗരത്തില്‍ കൊള്ളാവുന്ന ഒരു വീട് വലിയ വാടകയില്ലാതെ ലഭിക്കാന്‍ ചെറുതല്ലാത്ത ഭാഗ്യം വേണമെന്നാണ് പലരും സാമൂഹിക മാധ്യമത്തില്‍ എഴുതിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ഒരു വീട് അന്വേഷിച്ച ഒരു യുവതിക്ക് അപരിചിതനായ ഒരാള്‍ അയച്ച സന്ദേശം അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി.
ആകാൻക്ഷ മിശ്ര എന്ന എക്സ് ഉപയോക്താവാണ് തനിക്ക് അപരിചിതനിൽ നിന്ന് ലഭിച്ച സന്ദേശത്തിന്‍റെ ചിത്രം പങ്കുവച്ചത്. സന്ദേശത്തില്‍ അപരിചിതന്‍ ആകാൻക്ഷ മിശ്രയോട് ഒരുമിച്ച് ഒരു സ്ഥലം കണ്ടെത്താമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍, ‘മറ്റൊരാളുമായി ഫ്ലാറ്റ് പങ്കിടാന്‍ തനിക്ക് താത്പര്യമില്ലെന്നും പ്രത്യേകിച്ച് പുരുഷന്മാരുമായി’ എന്ന് ആകാന്‍ക്ഷ മിശ്ര മറുപടി നല്‍കി. ഉടനെ ആ അപരിചിതന്‍ ‘ഓക്കെ’ എന്ന് മറുപടി നല്‍കി. ഒപ്പം, ‘ഇത് ചോദിക്കാനുള്ള ശരിയായ വേദി ഇതല്ല. നിങ്ങൾ ശരിയും അവിവാഹിതയാണെങ്കിൽ, നമ്മുക്ക് ജീവിതത്തിനുള്ള സ്ഥലം പങ്കിടാം (പരസ്പര വികാരം/ബഹുമാനം അനുസരിച്ച്).” എന്നായിരുന്നു ആ അപരിചിതന്‍റെ മറുപടി. ‘ബാംഗ്ലൂരിൽ വീട് നോക്കാനുള്ള ആനുകൂല്യങ്ങൾ, നിങ്ങൾക്ക് ഇഴഞ്ഞുനീങ്ങാം, പക്ഷേ വീടില്ല. ബാംഗ്ലൂരിലെ നിരാശരായ വീടുവേട്ടക്കാർ “തങ്ങൾക്ക് നിരസിക്കാൻ കഴിയാത്ത ഒരു ഓഫർ നൽകൂ” എന്ന് വളരെ ഗൗരവമായി വിശ്വസിക്കുന്നു.’ എന്ന കുറിപ്പോടെയാണ് യുവതി അപരിചിതന്‍റെ സംഭാഷണം പങ്കുവച്ചത്. ഒറ്റ ദിവസത്തിനുള്ളല്‍ രണ്ടായിരത്തോളം പേര്‍ കുറിപ്പ് കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ വീട് വേട്ടയുടെ വ്യത്യസ്തമായ അനുഭവം കുറിക്കാനായി എത്തിയത്.