നൂഹ് സംഘർഷം: ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

Advertisement

ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ഫിറോസ്പുർ ജിർക്ക മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ മമ്മൻ ഖാനെയാണ് ഇന്നലെ രാത്രി വൈകി അറസ്റ്റു ചെയ്തത്. മമ്മൻ ഖാനെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി നൂഹ് ജില്ലാ കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി.

മമ്മൻ ഖാന് സംഘർഷവുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹരിയാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്നും കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ ഈ മാസം നാലിനാണ് മമ്മൻ ഖാനെ പ്രതി ചേർത്തത്.

വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) നേതൃത്വത്തിൽ നുഹിൽ ജൂലൈ 31നു നടന്ന ഘോഷയാത്രയ്ക്കിടെയാണ് അക്രമം അരങ്ങേറിയത്. ഓഗസ്റ്റ് ആദ്യം നൂഹിലും പരിസരത്തുമുണ്ടായ സംഘർഷങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.