ഇന്ന് ഉച്ചയ്ക്ക് പലരുടേയും ഫോണിലേക്ക് അപ്രതീക്ഷിതമായി ഒരു എമര്‍ജന്‍സി സന്ദേശം എത്തി… എന്താണ് ഇത്തരത്തിലൊരു സന്ദേശം

Advertisement

ഇന്ന് ഉച്ചയ്ക്ക് 12.19-ഓടെ പലരുടേയും മൊബൈല്‍ ഫോണിലേക്ക് അപ്രതീക്ഷിതമായി എമര്‍ജന്‍സി സന്ദേശം എത്തിയത്. സ്മാര്‍ട്ട് ഫോണിലേക്ക് ഉയര്‍ന്ന ബീപ് ശബ്ദത്തോടെയായിരുന്നു മെസേജ്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ പലരും തുറന്നുനോക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ അയച്ച മുന്നറിയിപ്പ് സന്ദേശമാണ് എന്ന് വ്യക്തമായത്. എന്താണ് ഇത്തരത്തിലൊരു സന്ദേശം മൊബൈല്‍ ഫോണുകളിലേക്ക് പറന്നെത്താന്‍ കാരണം.
വളരെ നിര്‍ണായകമായ എര്‍ജന്‍സി അലര്‍ട്ട് എന്ന ശീര്‍ഷകത്തോടെയാണ് എമര്‍ജന്‍സി മേസേജ് പലരുടെയും ആന്‍ഡ്രോയിഡ് ഫോണിലേക്ക് എത്തിയത്. ‘കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം സെല്‍ ബ്രോഡ്കോസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാംപിള്‍ പരീക്ഷണ മെസേജാണിത്. മെസേജ് കിട്ടിയവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല, മെസേജ് അവഗണിക്കുക. ദേശീയ ദുരന്തനിവാരണ അതോറിറ്റി രാജ്യാമെമ്പാടും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ സന്ദേശം’ എന്നും മെസേജില്‍ വിശദീകരിക്കുന്നു.

Advertisement