ജമ്മു കശ്മീര്‍. ബാരാമുള്ളയിൽ സൈന്യം മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ള ജില്ലയിലെ ഊറി, ഹാത്ലംഗയിലാണ് സൈനിക നടപടി.ശനിയാഴ്ച പുലർച്ചെ ഉറിയിലെ നിയന്ത്രണരേഖയിലൂടെ മൂന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ സഹായത്തൊടെയായിരുന്നു അതിർത്തി കടക്കാൻ ഉള്ള ഇവരുടെ ശ്രമം.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യവും സിആർപിഎഫും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു.
സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടിയുതിർക്കാൻ തുടങ്ങി, സുരക്ഷാ സേന തിരിച്ചടിച്ചു.കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീർ എഡിജിപി വെള്ളിയാഴ്ച പറഞ്ഞിരുന്നു .ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധമുള്ള ആളുകളുടെ വീടുകൾ കണ്ടു കെട്ടാനുള്ള നടപടികളും ഇന്ന് ജമ്മുകാശ്മീരിൽ ആരംഭിച്ചു. 20 പേർക്കെതിരെയാണ് ആദ്യദിവസം നടപടി ഉണ്ടായത്.