മണിപ്പുർ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ തള്ളി ആർഎസ്എസ്

Advertisement

പുണെ .മണിപ്പുർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തള്ളി ആർഎസ്എസ് നേതൃത്വം. മണിപ്പൂരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതെന്ന് ആർഎസ്എസ്ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ. സംഘർഷം അവസാനിപ്പിക്കാൻ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അവിടുത്തെ സാഹചര്യം പ്രവർത്തകർ അറിയിച്ചെന്നും മൻമോഹൻ വൈദ്യ പുണെയിൽ നടക്കുന്ന ആർഎസ്എസ് യോഗത്തിൽ പറഞ്ഞു.

മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും തുടരുമ്പോൾ രാജ്യത്തിൻറെ പലയിടത്തുനിന്നും രൂക്ഷ വിമർശനമാണ് മോദി സർക്കാരിനെതിരെ ഉയരുന്നത്.സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിൽ സർക്കാർ നിഷ്ക്രിയമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായി നിൽക്കുന്നു.ഈ വേളയിലാണ് മോദി സർക്കാരിനെ ആകെ പ്രതിസന്ധിയിലാക്കി ആർഎസ്എസ് രംഗത്തെത്തിയത്.മണിപ്പൂരിലേത് മുറിവേൽപ്പിക്കുന്ന സാഹചര്യമാണെന്നും സംഘർഷത്തിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത് എന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ പറഞ്ഞു.

മെയ്തി കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംസ്ഥാനത്തുള്ളതെന്നും പ്രദേശത്തെ പ്രവർത്തകരാണ് ഈ വിവരം അറിയിച്ചതെന്നും മൻമോഹൻ വൈദ്യ കൂട്ടിച്ചേർത്തു.മണിപ്പൂരിലെ സംഘർഷം അതീവ ഗൗരവകരമെന്നും പ്രധാനമന്ത്രി സംസ്ഥാനത്ത് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പ്രതിപക്ഷം ഒന്നടങ്കം ആവർത്തിക്കുന്ന സമയത്താണ് ബിജെപിയെ ആകെ പ്രതികൂട്ടിലാക്കി കൊണ്ട് ആർഎസ്എസും മണിപ്പൂർ വിഷയത്തിൽ ആശങ്ക അറിയിച്ചത്.ആർഎസ്എസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം വരാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിന് നേരെയുള്ള ആയുധമാക്കിയേക്കും.

Advertisement