ഇന്ന് പുതിയ പാർലമെൻറ് മന്ദിരത്തിൽ യോഗം; വനിതാ സംവരണ ബിൽ കൊണ്ട് വന്നേക്കും

Advertisement

ന്യൂഡെൽഹി:പാര്‍ലമെന്റില്‍ ഇന്നാരംഭിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ കൊണ്ടുവന്നേക്കും. ബില്‍ വേണമെന്ന് സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യണമെന്ന് അനുശാസിക്കുന്ന ബില്‍ യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയെങ്കിലും ലോക്സഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണു സമ്മേളനം. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിനു സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ എത്തുന്ന മറ്റൊരു പ്രധാന ബില്‍.

Advertisement