ഇന്ത്യ ഏകോപന സമിതിയിലേക്ക് സിപിഎം പ്രതിനിധി വേണ്ടെന്ന പൊളിറ്റ് ബ്യൂറോ തീരുമാനം,നാണം കെട്ട് ഇടതു ചേരി

Advertisement

ന്യൂഡെല്‍ഹി . ഇന്ത്യസഖ്യത്തിന്റെ ഏകോപന സമിതിയെ എതിർത്ത് സിപിഎം പൊളിറ്റ് ബ്യൂറോ.ഏകോപന സമിതിയിലേക്ക് സിപിഎം പ്രതിനിധി വേണ്ടെന്ന തീരുമാനം പൊളിറ്റ് ബ്യൂറോ എടുത്തു. ഇന്ത്യ സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് മുതിർന്ന നേതാക്കളാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷൻ ബില്ലിനെ ശക്തമായി എതിർക്കുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു.

രണ്ടുദിവസമായി ഡൽഹിയിൽ ചേർന്ന സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോയിലാണ് ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നത്.ഏകോപനസമിതി രൂപീകരിച്ചിട്ടും ചില നേതാക്കൾ കൂടിയാലോചനകൾ ഇല്ലാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഉചിതമല്ലെന്ന് പി ബി വിലയിരുത്തി.ഈ സാഹചര്യത്തിലാണ് ഏകോപന സമിതിയിലേക്ക് സിപിഐഎം പ്രതിനിധി വേണ്ടെന്ന നിലപാട് പോളിറ്റ് ബ്യൂറോ സ്വീകരിച്ചത്.ഇന്ത്യ സഖ്യത്തിലെ തീരുമാനങ്ങൾ എടുക്കുന്നത് മുതിർന്ന നേതാക്കളാണെന്നും ഐക്യത്തിനു വേണ്ടി തീരുമാനങ്ങൾ എല്ലാവരോടും കൂടിയാലോചിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

പ്രത്യേക പാർലമെൻറ് സമ്മേളനത്തിൽ കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ബില്ലിനെ ശക്തമായി എതിർക്കാനും ടിവിയിൽ തീരുമാനമെടുത്തതായി സീതാറാം യെച്ചൂരി അറിയിച്ചു.

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ വിശാലമായ ഐക്യനിര വേണമെന്നും സഖ്യത്തിലെ ഭിന്നതകൾ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം എം.പി പറഞ്ഞു.

ഇന്ത്യസഖ്യത്തിന്റെ ഏകോപന സമിതിയെ എതിർത്ത സിപിഐഎം പൊളിറ്റ് ബ്യൂറോ നിലപാടിനെതിരെ മറ്റു പ്രതിപക്ഷ പാർട്ടികൾ അതൃപ്തി അറിയിച്ചേക്കും.ഏകോപന സമിതിയിലേക്ക് സിപിഐഎം പ്രതിനിധി വേണ്ടെന്ന തീരുമാനമാണ് പൊളിറ്റ് ബ്യൂറോ എടുത്തത്.ഇന്ത്യ സഖ്യത്തിലെ അഭിപ്രായ ഭിന്നത കൂടിയാണ് ഇതിലൂടെ പരോക്ഷമായി പ്രകടമാകുന്നത്.സിപിഐഎം കേരള സംസ്ഥാന ഘടകത്തിലെ നേതാക്കൾ എതിർപ്പറിയിച്ചതിലാണ് പോളിറ്റ് ബ്യൂറോ പ്രതിനിധി വേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് സൂചന. ഒപ്പം ഏകോപന സമിതിയിലെ രണ്ടാം നിര നേതാക്കൾക്കൊപ്പം പാർട്ടി ജനറൽ സെക്രട്ടറിമാരെ പ്രതിനിധി ആക്കുന്നത് അനുചിതമാണെന്ന വിലയിരുത്തലും സിപിഐഎം പൊളിറ്റ് ബ്യൂറോയ്ക്കുണ്ട്.സിപിഐഎം കേന്ദ്ര നേതൃത്വം ഏകോപന സമിതിക്കെതിരെ എതിർപ്പറയിച്ചത് ഇന്ത്യ സഖ്യത്തെ പ്രതിരോധത്തിലാക്കും…