പാര്‍ലമെന്‍റിലെ ഇന്ത്യന്‍ തന്ത്രം,യോഗം ഇന്ന്

Advertisement

ന്യൂഡെല്‍ഹി.പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്ത്യ കൂട്ടായ്മയുടെ യോഗം ഇന്ന് നടക്കും. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിയ്ക്കേണ്ട തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ് യോഗത്തിന്റെ അജണ്ട. രാവിലെ 10 മണിയ്ക്ക് പാർലമെന്റിലാകും യോഗം നടക്കുന്നത്. നിയമ നിർമ്മാണ നടപടികളോട് സഹകരിയ്ക്കുന്നതും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ഉയർത്തുന്നതും അടക്കമുള്ള കാര്യങ്ങൾ ഇന്ത്യാമുന്നണി വിലയിരുത്തും. ഭരണകക്ഷിസഖ്യത്തിന്റെ യോഗവും ഇന്ന് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായ് നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതിർന്ന മന്ത്രിമാരുമായാണ് ആശയ വിനിമയം നടത്തുക.

Advertisement