ആറു വാഗ്ദാനങ്ങൾ,തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി കോണ്‍ഗ്രസ്

Advertisement

ഹൈദരാബാദ് .തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി കോണ്‍ഗ്രസ്.കർണാടക മോഡലിൽ തെലങ്കാനയ്ക്കുള്ള ആറു വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് തുടക്കമിട്ടു. സംസ്ഥാന രൂപീകരണത്തിൽ സോണിയ ഗാന്ധിയുടെ പങ്ക് ഓർമ്മിപ്പിച്ചാണ് പ്രചാരണം.

രണ്ടുദിവസത്തെ പ്രവർത്തക സമിതി യോഗത്തിന് ശേഷം ഹൈദരാബാദ് തൂക്കുഗുഡ മൈതാനത്തെ വിജയഭേരി റാലിയിൽ ശ്രദ്ധേയമായത് സോണിയ ഗാന്ധിയുടെ സാന്നിധ്യം.സംസ്ഥാന രൂപീകരണം എന്ന ഉറപ്പ് , 2014 ൽ നടപ്പാക്കിയ സോണിയ ഗാന്ധിയെ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്.സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ,ഉൾപ്പെടെ ആറു വാഗ്ദാനങ്ങൾ സോണിയ ഗാന്ധി പ്രഖ്യാപിച്ചു.

നൽകിയ ഉറപ്പുകൾ പാലിക്കുന്നതാണ് സോണിയയുടെ പ്രത്യേകതയെന്നും രാഹുൽ ഗാന്ധി അടിവരയിട്ടു.വിജയഭേരി റാലിയിൽ കെസിആറിനെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി, കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ തൊടാത്തത് ബിആർഎസ്, ബി.ജെ.പിയുടെ ബന്ധുപാർട്ടിയായതു കൊണ്ടെന്ന് വിമർശിച്ചു.

എംപിമാർ ഒഴികെയുള്ള പ്രവർത്തകസമിതി അംഗങ്ങൾ ഉൾപ്പെടെ പ്രധാന നേതാക്കൾ തെലങ്കാനയുടെ 119 മണ്ഡലങ്ങൾ സന്ദർശിച്ച് കെ സി ആർ ഭരണത്തിനെതിരായ കുറ്റപത്രം വിതരണം ചെയ്യും

Advertisement