ഭീകരരെ തുരത്തുകയല്ല, തീര്‍ക്കുകയാണ് ലക്ഷ്യം

Advertisement

അനന്ത്നാഗ് . ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലെയ്ക്ക്. ഗരോൾ വനമേഖലയിലെ ഒളിത്താവളങ്ങളിൽ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്ക്കരമായ ദൌത്യത്തിനാണ് സംയുക്ത സേന ശ്രമിയ്ക്കുന്നത്. സംയുക്ത സുരക്ഷാസേനയുടെ തിരച്ചിൽ ഇന്നലെ 5 ആം ദിവസവും ഗാറോൾ വന മേഖല കേന്ദ്രികരിച്ചായിരുന്നു . ഭീകരർ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി സൌയുക്ത സേന എറെ കരുതലോടെ ആണ് പരിശ്രമിയ്ക്കുന്നത്.

കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷ സവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് കാട്ടിലെ നിരീക്ഷണം. ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 2 കരസേനാ ഓഫിസർമാരും ജമ്മു കശ്മീർ പൊലീസിലെ ഡിഎസ്പിയും ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു.നോർത്തേൺ ആർമി കമാൻഡർ ലഫ്.ജനറൽ ദ്വിവേദി അനന്ത്നാഗിൽ ക്യാം മ്പ് ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരർ കാട്ടിലുണ്ടാകാമെന്നാണു പൊലീസിന്റെ നിഗമനം

Advertisement