മോടിയോടെ പുതു പാർലമെന്റ്, ഇന്ത്യയ്ക്ക് പുതുയുഗം; ആദ്യ ബിൽ വനിതാ സംവരണം

Advertisement

ന്യൂഡൽഹി: രാജ്യത്തിന്റെ പാർലമെന്ററി ചരിത്രത്തിന് ഇനി പുതുയുഗം. പുതിയ മന്ദിരത്തിൽ പാർലമെന്ററി നടപടികൾക്കു തുടക്കമായി. അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ പാർലമെന്റിലേക്കു നടന്നെത്തിയത്. പഴയ പാർലമെന്റ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്നു മോദി പറഞ്ഞു.

പുതിയ മന്ദിരത്തിൽ സ്പീക്കർ ഒം ബിർലയുടെ അഭിസംബോധനയോടെ ലോക്സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. 2.15ന് രാജ്യസഭയും ചേരും. വനിത സംവരണ ബിൽ ആണ് പുതിയ പാർലമെന്റിൽ ആദ്യം അവതരിപ്പിക്കുക. രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നു ഫോട്ടോ എടുത്തിരുന്നു. ഫോട്ടോ സെഷനുശേഷം സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം. പുതിയ മന്ദിരത്തിൽ എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, സ്മരണികയായി നാണയം, സ്റ്റാംപുകൾ തുടങ്ങിയവ സമ്മാനമായി നൽകും.

Advertisement