ജമ്മുകശ്മീർ. അനന്ത്നാഗിൽ തിരിച്ചടിച്ച് സൈന്യം. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ ഉസൈൻ ഖാനും.കോക്കർനാഗിലെ വനമേഖല കേന്ദ്രീകരിച്ചു കൂടുതൽ ഭീകരർക്കായുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച ജമ്മുകശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ സേനകൾക്ക് നഷ്ട്ടമായത് മൂന്ന് സൈനികരുടെയും ഒരു പോലീസ് ഓഫീസറിന്റെയും ജീവനാണ്. ഇതോടെ ഭീകരർക്ക് തക്കതായ മറുപടി നൽകാൻ സൈന്യം തയ്യാറെടുത്തു. കോക്കർനാഗിലെ വനമേഖല കേന്ദ്രീകരിച്ചുള്ള സൈനിക നടപടി ഏഴാം ദിവസം പുരോഗമിക്കുന്നതിനിടെയാണ് ഭീകരർക്കുള്ള ആദ്യ തിരിച്ചടി സൈന്യം നൽകിയത്.ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സേന വധിച്ചു.കൊല്ലപ്പെട്ടവരിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ ഉസൈൻ ഖാനും ഉൾപ്പെടുന്നുവെന്ന് എഡിജിപി വിജയ്കുമാർ അറിയിച്ചു.ജമ്മു കാശ്മീരിലെ വിവിധ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൊടും ഭീകരനാണ് ഉസൈൻ ഖാൻ.
തെരച്ചിലിനൊടുവിൽ മൂന്നാമത്തെ ഭീകരന്റേത് എന്ന് കരുതുന്ന ഒരു മൃതദേഹം സേന കണ്ടെത്തി.ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാകാം എന്നതാണ് സേനയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥീരികരണം സേനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.കോക്കർനാഗിലെ ഗാഡൂൾ വനമേഖല കേന്ദ്രീകരിച്ചു കൂടുതൽ ഭീകരർക്കായുള്ള സൈനിക നടപടി ഇപ്പോഴും പുരോഗമിക്കുകയാണ്. ഭീകരരെ നേരിടാനായി ആക്രമണ ഡ്രോൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.പാരകമാൻഡോകൾ ഉൾപ്പെടെയുള്ള സൈനികരും ജമ്മുകശ്മീർ പോലീസും സംയുക്തമായി ചേർന്നാണ് തെരച്ചിൽ നടത്തുന്നത്..