വനിതാ സംവരണ ബിൽ ഇന്ന് ലോകസഭ ചർച്ച ചെയ്യും

Advertisement

ന്യൂഡെല്‍ഹി. വനിതാ സംവരണ ബിൽ ഇന്ന് ലോകസഭ ചർച്ച ചെയ്യും. നിയമ മന്ത്രി അരുൺ രാം മേഘ് വാൾ അവതരിപ്പിച്ച 128ാം ഭരണഘടന ഭേദഗതിയാണ് ലോകസഭ പരിഗണിയ്ക്കുക. ഇന്ന് തന്നെ ബിൽ പാസാക്കാനാണ് സർക്കാർ നീക്കം, ബില്ലിന്റെ ചർച്ചയിൽ കോൺഗ്രസ്സിനെ പ്രതിനിധികരിച്ച് സോണിയാ ഗാന്ധിയും പങ്കെടുക്കുമെന്നാണ് ഏറ്റവും അവസാനത്തെ വിവരം. 334 എ(1) എന്ന അനുഛേദം ഈ ഭേഭഗതിയുടെ ഭാഗമായ് ഉൾപ്പെടുത്തിയിട്ടുണ്ട്.

മണ്ഡല പുനർ നിർണയശേഷം മാത്രമേ വനിത സംവരണം നടപ്പാക്കൂ എന്നതാണ് ഈ അനുഛേദം പ്രസ്താവിയ്ക്കുന്നത്. ഈ നിർദ്ദേശം പിൻ വലിയ്ക്കുന്നത് നിർദ്ദേശിക്കണം എന്ന ആവശ്യം ഇതിനകം പാർട്ടിയുടെ ചില വനിതാ നേതാക്കൾ സോണിയാ ഗാന്ധിയോട് അറിയിച്ചിട്ടുണ്ട്.

വനിതാ സവരണ ബിൽ വൈകിപ്പിയ്ക്കാനുള്ള സർക്കാർ നീക്കമായ് വ്യാഖ്യാനിയ്ക്കണം എന്നാണ് ആവശ്യം.334 എ(1) നെ എതിർക്കെണ്ടെന്ന് മറുപക്ഷം: സംഘടനാ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്ന് ആണ് വാദം.

വനിതാ സം വരണ ബില്ലിൽ ഒ.ബി.സി സംവരണം ഉൾപ്പെടുത്താത്തത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. ഒബിസി സവരണം ഉൾപ്പെടുത്താത്തതിനെതിരെ വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് തിരുമാനം. നിയമനിർമ്മാണ സഭയ്ക്ക് ഒബിസി സവരണ വ്യവസ്ഥ നിലവിലില്ലാത്തതാണ് കാരണമെന്ന് വിശദീകരിയ്ക്കും. ബില്ലിന്റെ ചർച്ച വേളയിലാകും നിയമ മന്ത്രി നിലപാട് വ്യക്തമാക്കുക.

ലോകസഭ വനിതാ സം വരണ ബില്ലിന് പുറമേ അഡ്വക്കേറ്റ്സ് ആക്ട് ഭേഭഗതി ബില്ലും ഇന്ന് പരിഗണിയ്ക്കും. പോസ്റ്റ് ഓഫിസ് ഭേഭഗതി ബില്ലാണ് രാജ്യസഭയുടെ നിയമനിർമ്മാണ അജണ്ട.

Advertisement