പ്രശസ്ത നർത്തകി സരോജ വൈദ്യനാഥൻ അന്തരിച്ചു

Advertisement

ന്യൂഡൽഹി: പ്രമുഖ ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ (86) അന്തരിച്ചു.

നൃത്തലോകത്തെ സംഭാവനകൾ പരിഗണിച്ചു 2002 ൽ പത്മശ്രീയും 2013 ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

സംസ്കാരം ഇന്നുച്ചയ്ക്കു 2നു ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വൈദ്യനാഥനാണ് ഭർത്താവ്.

മക്കൾ: സി.വി.രാമചന്ദ്രൻ, സി.വി.കാമേഷ്. പ്രശസ്ത നർത്തകിയും മലയാളിയുമായ രമ വൈദ്യനാഥൻ മരുമകളാണ്.
 
കർണാടകയിലെ ബെല്ലാരിയിൽ 1937ൽ ജനിച്ച സരോജ ചെന്നൈയിലാണ് വളർന്നത്.

അരനൂറ്റാണ്ടിലേറെ നീണ്ട നൃത്തജീവിതത്തിനിടെ 10 മുഴുനീള ബാലെകളും രണ്ടായിരത്തിലേറെ ഭരതനാട്യ നൃത്തങ്ങളും സംവിധാനം ചെയ്തു.