ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിർണായകമായ നിമിഷം, പ്രധാനമന്ത്രി

Advertisement

ന്യൂഡെല്‍ഹി. ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിർണായകമായ നിമിഷമാണ് വനിതാ സംവരണ ബിൽ പാസായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീശക്തി അധിനിയം പാർലമെന്റിൽ പാസാക്കിയതോടെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ പ്രാതിനിധ്യത്തിന്റെയും ശക്തമായ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐകകണ്ഠേനയാണ് ബിൽ രാജ്യസഭ പാസ്സാക്കിയത്.

214 വോട്ടുകൾ നേടിയാണ് വനിതാ സവരണ ബിൽ രാജ്യസഭയിലെ കടമ്പ കടന്നത്. ബിൽ പാസായ പ്രഖ്യാപനം വന്ന ഉടനെ ബി.ജെ.പി യുടെ വനിതാ അംഗങ്ങൾ സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ അടുത്തെത്തി നന്ദി അറിയിച്ചു. വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിൽ 140 കോടി ഇന്ത്യക്കാർക്കും ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടർന്ന് ട്വിറ്ററിൽ കുറിച്ചു. ഇത് നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തുയർത്തിയ അനേകായിരം സ്ത്രീകൾക്കുള്ള ആദരവാണ്. ഐകകണ്‌ഠ്യേന ബിൽ പാസാക്കിയതിൽ എല്ലാ രാജ്യസഭ എംപിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചർച്ചയിൽ പൻകെടുത്ത് സംസാരിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗേ ബിൽ ഉടൻ നടപ്പിൽ വരുത്തണമെന്ന് നിർദ്ദേശിച്ചു. ഒറ്റ രാത്രി കൊണ്ട് നോട്ട് നിരോധനം നടത്തിയ സർക്കാരിന് ഇതിന് സാധിയ്ക്കില്ല എന്ന വാദം ബാലിശമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡല പുന: ക്രമികരണം നടക്കുന്നതിന് തുടർച്ചായായി മാത്രമേ ബിൽ പ്രവർത്തിപഥത്തിൽ വരാനാവൂ എന്നത് കീഴ് വഴക്കമാണെന്നായിരുന്നു കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന്റെ മറുപടി.


വനിതാ സവരണ ബില്ലിൽ നിയമസഭ കളുടെ അംഗികാരം വേണ്ട.ഭരണഘടനയിലെ 368-ാം അനുച്ഛേദത്തിൽ നിർദ്ധേശിയ്ക്കുന്ന വ്യവസ്ഥകൾ ഈ ബില്ലിന് ബാധകമല്ലാത്തതിനാലാണ് നിയമസഭകളുടെ അംഗികാരം വേണ്ടാത്തത്.

പാർലമെന്റിൽ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോഴാണ് പ്രധാനമായും നിയമസഭകളുടെ അംഗീകാരം ആവശ്യമുള്ളത്.വനിതാസംവരണം വഴി പാർലമെന്റിലെ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ മാറ്റംവരുന്നില്ല.ഓരോ സംസ്ഥാനത്തിനും പാർലമെന്റിലുള്ള പ്രതിനിധികളുടെ എണ്ണത്തിലും ഈ ഭേദഗതികാരണം മാറ്റംവരുന്നില്ല