ഇംഫാല്‍.മണിപ്പൂരിൽ വീണ്ടും സംഘർഷം.5 യുവാക്കളുടെ അറസ്റ്റിനെ തുടർന്ന്,പ്രകോപിതരായ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.ഇംഫാൽ താഴ്വരയിലെ പോലീസ് സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധം .പോലീസും ദ്രുത കർമ്മ സേനയും പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ 9 പേർക്ക് പരിക്കേറ്റു.സംഘർഷത്തെ തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തി.കഴിഞ്ഞ ശനിയാഴ്ചയാണ് ,പോലീസ് യൂണിഫോമിൽ ആയുധങ്ങളുമായി എത്തിയ അഞ്ച് മെയ്തെയ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്.
.file picture