തിരുവനന്തപുരം.സുരേഷ്ഗോപി സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല. ഈ പദവിയില്‍ തന്‍റെ അതൃപ്തി അദ്ദേഹം നേതാക്കളെ അറിയിച്ചതായാണ് വിവരം.
താരത്തെ അറിയിക്കാതെയായിരുന്നു നിയമനമെന്ന് സൂചന. ഇത്തരം പദവി വഹിക്കുമ്പോള്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വരുമെന്ന് സംശയം. തൃശൂര്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട സജീവ പ്രവര്‍ത്തനങ്ങളിലാണ് താരം. കഴിഞ്ഞ അഞ്ചു വര്‍ഷമായി തൃശൂരിലെ നിരവധി രാഷ്ട്രീയ സാമൂഹിക വേദികളില്‍ സജീവമായിരുന്നു സുരേഷ് ഗോപി. ഇപ്പോള്‍
കരുവന്നൂര്‍ കേസില്‍ പദയാത്ര പ്രഖ്യാപിച്ചിരിക്കെയാണ് പ്രഖ്യാപനം വന്നത്. താരത്തെ കേരളത്തിലെ രാഷ്ട്രീയ മേഖലയില്‍ നിന്നും നാടുകടത്താനുള്ള ഗൂഡ നീക്കമുണ്ടെന്നും ചിലര്‍ സംശയിക്കുന്നുണ്ട്.
അതൃപ്തി പ്രധാനമന്ത്രിയെ അറിയിക്കും എന്നാണ് വിവരം.

അതേസമയം സുരേഷ്ഗോപിയെ അധ്യക്ഷനാക്കിയതിൽഎതിർപ്പുമായി എസ്ആർഎഫ്ടിഐ വിദ്യാർത്ഥി യൂണിയൻ രംഗത്തുവന്നു. സുരേഷ് ഗോപി അധ്യക്ഷനാകുന്നതിൽ ആശങ്കയുണ്ടെന്ന് വിദ്യാർത്ഥി യൂണിയൻ.
രാജ്യത്തിന്റെ മതേതരഘടനയെ ഭീഷണിപ്പെടുത്തുന്ന ധ്രുവീകരണ പ്രസ്താവനകൾ നടത്തിയ വ്യക്തിയാണ് സുരേഷ് ഗോപി. അദ്ദേഹം അധ്യക്ഷൻ ആകുന്നത് SRFTI ഉയർത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാസ്വാതന്ത്ര്യത്തിന്റെയും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുമെന്ന് കരുതുന്നു. സർഗ്ഗാത്മകതയ്ക്കും കലാപരമായ ആവിഷ്‌കാരത്തിനും തുറന്ന സംഭാഷണത്തിനുമുള്ള
സങ്കേതമാണ് SRFTI
സത്യജിത് റായുടെ പേരിലുള്ള സ്ഥാപനത്തിന് കലാപരവും ബൗദ്ധികവുമായ മികവിന്റെ സമ്പന്നമായ ചരിത്രമുണ്ട്. സ്ഥാപനത്തിന്റെ ബഹുസ്വര ധാർമ്മികത ഉൾക്കൊള്ളാനും ഉയർത്തിപ്പിടിക്കാനും കഴിയുന്ന ഒരാളായിരിക്കണം അധ്യക്ഷൻ എന്നും വിദ്യാർഥി യൂണിയൻ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
.