ന്യൂഡെല്‍ഹി. ഹരിയാനയിലെ പാനിപത്തിൽ മൂന്ന് സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി.അക്രമിസംഘം പണവും സ്വർണവും കൊള്ളയടിച്ചു. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സൂചന. ഇതേസംഘം ആക്രമിച്ച മറ്റൊരു സ്ത്രീ മരിച്ചതായി പോലീസ്
ഇന്നലെ പുലർച്ചയൊടെയാണ് പാനിപ്പത്തിൽ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം 24 ഉം 25 ഉം 35 ഉം വയസ്സുള്ള സ്ത്രീകളെ കൂട്ടബലാൽസംഘത്തിന് ഇരയാക്കിയത്. കത്തിയും തോക്കും അടക്കമുള്ള ആയുധങ്ങളുമായെത്തിയ സംഘം സ്ത്രീകളുടെ ഭർത്താക്കന്മാരെയും കുട്ടികളെയും കെട്ടിയിട്ടു. പിന്നാലെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് കൂട്ട ബലാൽസംഗം ചെയ്തു. പുലർച്ചെ നാലുമണിവരെ ക്രൂരകൃത്യം തുടർന്നു.
സ്ത്രീകളുടെ പണവും സ്വർണവും കൊള്ളയടിച്ചാണ് സംഘം മടങ്ങിയത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും ഒരു മാസം മുൻപ് വീടൊഴിയണമെന്ന് പറഞ്ഞ് പ്രതികൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഗ്രാമത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടയിൽ ഇതേസംഘം ആക്രമിച്ച മറ്റൊരി സ്ത്രീ മരിച്ചതായും പോലീസ് വ്യക്തമാക്കി. നിലവിൽ രണ്ട് കേസുകൾ എടുത്തു പ്രതികൾക്കായി അന്വേഷണം ഊർജ്ജതമാക്കി.അന്വേഷണസംഘത്തെ വിപുലീകരിച്ച് ജില്ലാ അതിർത്തികളിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്