കമല്‍ഹാസന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും

Advertisement

ചലച്ചിത്രതാരം കമല്‍ഹാസന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും. മക്കള്‍ നീതി മയ്യം യോഗത്തിലാണ് താരത്തിന്റെ പ്രഖ്യാപനം. മക്കള്‍ നീതി മയ്യത്തിലെ നാലു ജില്ലകളിലെ പ്രവര്‍ത്തകരുടെ യോഗമാണ് കോയമ്പത്തൂരില്‍ നടന്നത്. കോയമ്പത്തൂരില്‍ പല പ്രവര്‍ത്തനങ്ങളും മക്കള്‍ നീതി മയ്യം നടത്തിയിരുന്നു. അതിലെല്ലാം കമല്‍ഹാസന്‍ പങ്കാളിയായിരുന്നു. ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കമല്‍ വരുമോ എന്നതു സംശയമാണ്. 40 മണ്ഡലങ്ങളിലും മത്സരത്തിനു തയാറായിരിക്കണം എന്നു കമല്‍ ഹാസന്‍ നേരത്തെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ നിന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.