ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാഷ്ട്രീയപാർട്ടികളുടെയും നിയമകമ്മീഷന്റെയും അഭിപ്രായം തേടാൻ തീരുമാനം

Advertisement

ന്യൂഡെല്‍ഹി.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളുടെയും നിയമകമ്മീഷന്റെയും അഭിപ്രായം തേടാൻ തീരുമാനം.മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ആദ്യ യോഗത്തിലാണ് ഇതിനായി രൂപരേഖ തയ്യാറാക്കിയത്.

ദേശീയ – സംസ്ഥാന പാർട്ടികൾ ,സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടി,ലോക്സഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെയും അഭിപ്രായം തേടാനാണ് തീരുമാനം.ഡൽഹിയിൽ ചേർന്ന ആദ്യ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവർ പങ്കെടുത്തു .എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി സമിതിയിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു

Advertisement