മതപരിവർത്തനവും ലൌ ജിഹാദും പ്രധാന പ്രശ്നങ്ങളായി പരിഗണിയ്ക്കാൻ ആർഎസ്എസ്

Advertisement

ന്യൂഡെല്‍ഹി.മതപരിവർത്തനവും ലൌ ജിഹാദും പ്രധാന പ്രശ്നങ്ങളായി പരിഗണിയ്ക്കാൻ പ്രവർത്തകരോട് ആർ.എസ്.എസ് അദ്ധ്യക്ഷൻ.ഗ്രാമീണ മേഖലകളിൽ മതപരിവർത്തനം വലിയ തോതിൽ വർദ്ധിയ്ക്കുന്നുവെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

മതപരിവർത്തനം വലിയ തോതിൽ നടക്കുന്നത് ദേശിയ താത്പര്യത്തിന് വിരുദ്ധമാണ്.മതപരിവർത്തനങ്ങളിൽ എതാണ്ട് എല്ലാം നിർബന്ധിത മതപരിവർത്തനമാണെന്നും മോഹന്‍ഭഗവത് ആരോപിച്ചു. ഗ്രാമീണ മേഖലകളിൽ ശക്തമായ മതപരിവർത്തന നീക്കങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.