മദ്യം വാങ്ങാന്‍ സര്‍ക്കാറിന്റെ ഫയലുകള്‍ തൂക്കിവിറ്റ കരാര്‍ ജീവനക്കാരനെതിരെ കേസ്

Advertisement

മദ്യം വാങ്ങാന്‍ സര്‍ക്കാറിന്റെ ഫയലുകള്‍ തൂക്കിവിറ്റ കരാര്‍ ജീവനക്കാരനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സര്‍ക്കാറിന്റെ ഫയലുകള്‍ ശുചീകരണത്തൊഴിലാളി ആക്രി വിലയ്ക്ക് തൂക്കി വിറ്റ് കള്ളുകുടിച്ചത്. 
സംഭവം പുറത്തറിഞ്ഞതോടെ പോലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ നടത്തി. 
കാണ്‍പുരിലെ വികാസ് ഭവനില്‍ സാമൂഹിക ക്ഷേമ വകുപ്പിലെ സുപ്രധാന ഫയലുകളാണ് ശുചീകരണ തൊഴിലാളി തൂക്കിവിറ്റത്. നേരത്തെയും ഇയാള്‍ നിരവധി നിരവധി ഫയലുകള്‍ തൂക്കിവിറ്റിട്ടുണ്ടത്രെ.  
സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി നിരവധി സ്വകാര്യ ജോലിക്കാരെയാണ് ഉത്തര്‍പ്രദേശ് ഭരണകൂടം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് വെച്ചിരുന്നത്. ഇവരിലൊരാളാണ് സാമൂഹിക ക്ഷേമം, വയോധിക പെന്‍ഷന്‍ അപേക്ഷകള്‍ തുടങ്ങിയ പ്രധാന രേഖകള്‍ അടങ്ങിയ ഫയലുകള്‍ ഓഫീസില്‍നിന്നും പലതവണയായി ചാക്കിലാക്കി പഴയ സാധനങ്ങളെന്ന പേരില്‍ വില്‍പ്പന നടത്തിയത്.  
ശുചീകരണ ജോലിക്കിടെ തൊഴിലാളി ഫയലുകളെടുത്ത് ചാക്കിലിടുന്നത് ശ്രദ്ധയില്‍പ്പെട്ട ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥനാണ് സംഗതി പിടികൂടിയത്. ചാക്കിലേക്ക് മാറ്റിയ ഫയലുകളെല്ലാം ഉദ്യോഗസ്ഥര്‍ തിരിച്ചെടുത്തതുകൊണ്ട് അവ ലഭ്യമായി. സാമൂഹിക ക്ഷേമ വകുപ്പിന്റെ കമ്പ്യൂട്ടര്‍ മുറിയിലാണ് സംഭവം നടന്നത്. . 

Advertisement