എഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു; ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് ആരോപണം

Advertisement

എഐഎഡിഎംകെ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. എന്‍ഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് എഐഎഡിഎംകെ ആരോപിച്ചു.
ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവര്‍ഷമായി തങ്ങളുടെ മുന്‍ നേതാക്കളെയും ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്ന് പ്രമേയത്തില്‍ പറയുന്നു.