വനിതാ സംവരണ ബില്ലിനെ ഇന്ത്യാ സഖ്യം പിന്തുണച്ചത് അർധ മനസ്സോടെ: നരേന്ദ്രമോദി

Advertisement

മധ്യപ്രദേശ്:
വനിത സംവരണ ബില്ലിൽ ഇന്ത്യാ സഖ്യത്തിന്റെ പിന്തുണ അർധ മനസ്സോടെ ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മധ്യപ്രദേശിൽ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്ക് സാധിച്ചു. കോൺഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നുവെന്നും മോദി പറഞ്ഞു

മധ്യപ്രദേശിലെ കോൺഗ്രസ് ഭരണം കാണാൻ ഇപ്പോഴത്തെ യുവാക്കൾക്ക് ഇടയായിട്ടുണ്ടാകില്ല. എന്നാൽ കോൺഗ്രസിന്റെ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശിൽ നടന്നത്. എവിടെയൊക്കെ കോൺഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.