ന്യൂഡെല്‍ഹി. വിവരങ്ങൾ ആയുധമാക്കി കാനഡ , തെളിവുകൾ ചൂണ്ടിക്കാട്ടി ഇന്ത്യ.കാനഡയുടെ വിവരങ്ങൾക്ക് എതിരെ ഇന്ത്യയുടെ തെളിവുകൾ.കാനഡയുടെ രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ഇന്ത്യ.
കാനഡയുടെ രഹസ്യാന്വേഷണ വിവരങ്ങളിലെ പരാമർശങ്ങൾ തെളിവുകൾ ഇല്ലാതെ. ലഭ്യമായ തെളിവുകൾ കാനഡയ്ക്ക് എതിരെന്ന് ഇന്ത്യ. ഭീകരവാദിയായി പ്രഖ്യാപിച്ച നിജ്ജാറിനും സംഘത്തിനും കാനഡ നല്കിയത് അന്താരാഷ്ട്ര ധാരണകൾക്ക് വിരുദ്ധമായ സഹായം.നിജ്ജാർ അടക്കമുള്ള ഭീകരവാദികളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് കാനഡ മറച്ച് വച്ചെന്നും ഇന്ത്യ.
നിജ്ജാർ വധം സംബന്ധിച്ച് ബൈഡൻ മോദിയെ ജി20 വേദിയിൽ ആശങ്ക അറിയിച്ചിരുന്നുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്തു.ഫൈവ് ഐസ് കൂട്ടായ്മയിലെ യുഎസ്, യുകെ,ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീരാജ്യതലവന്മാർ ഗി.20 വേദിയിൽ ആശങ്ക അറിയിച്ചു.
കാനഡ കൈമാറിയ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആശങ്ക അറിയിച്ചത് എന്ന് മാധ്യമം പറയുന്നു.
അതേസമയം നയതന്ത്ര ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇൻഡോ പസഫിക് കരസേന മേധാവിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. കനേഡിയൻ സൈനിക പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗ രൻ മാർക്ക് നൽകിയ യാത്രാമുന്നറിയിപ്പ് കാനഡ പുതുക്കി. വിസ സേവനങ്ങൾ റദ്ദാക്കിയതായും, പ്രതിഷേധത്തിന് ആഹ്വാനം ഉണ്ടെന്നും പുതിയ യാത്ര മുന്നറിയിപ്പിൽ പറയുന്നു. നിജറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്, ഖാ ലിസ്തനി സംഘടനകൾ കാനടിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തോടെ അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി യിരുന്നു.