ജെഎൻയുവിൽ ആദ്യമായി 4 പട്ടികവർഗ പ്രഫസർമാരെ നിയമിച്ചു

Advertisement

ന്യൂഡൽഹി: ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ആദ്യമായി പട്ടികവർഗ (എസ്ടി) വിഭാഗത്തിൽനിന്നുള്ള പ്രഫസർമാരെ നിയമിച്ചു.

എസ്‌ടി സംവരണ പ്രഫസർ പദവിയിലേക്കു മുൻപും അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയിരുന്നുവെങ്കിലും അനുയോജ്യരായവരെ കിട്ടിയില്ലെന്ന കാരണത്താൽ നിയമനം നടത്തിയിരുന്നില്ല. ഇക്കുറി നാല് പേരെയാണ് നിയമിച്ചത്.

സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്മെന്റിൽ 186 അധ്യാപകരെ നിയമിച്ചു. നിയമ നടപടികൾ തുടരുകയാണെന്നും വിസി ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. 331 അധ്യാപകതസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നിയമനം പൂർത്തിയായ 186 പദവികളിൽ 61 പേർ ഒബിസി വിഭാഗത്തിൽനിന്നാണ്. 36 പേർ എസ്‌സി വിഭാഗത്തിലും 24 പേർ എസ്‌ടി വിഭാഗത്തിലും നിന്നുമുള്ളവർ. 23 പേർ വനിതകളാണ്. ജെഎൻയുവിനു കീഴിലെ 48 പഠനകേന്ദ്രങ്ങളിൽ 14 എണ്ണത്തിലും വനിതാ മേധാവികളാണുള്ളതെന്നും ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.

Advertisement