ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

Advertisement

ചെന്നൈ. തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.

കോകില ഭര്‍ത്താവിന്‍രെ മരണശേഷം മൊബൈല്‍ സേവനങ്ങളും വാച്ച് റിപ്പയറിങ്ങുമുള്ള ഒരു കട നടത്തി വരുകയായിരുന്നു.

അപകടം നടന്നത് ബുധനാഴ്ച്ചയായിരുന്നു. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു.പ്രദേശവാസികല്‍ കോകിലയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.

Advertisement