യുപിയിൽ ഗർഭിണിയായ 23കാരിയെ അമ്മയുംസഹോദരനും ചേർന്ന് തീ കൊളുത്തി; ഗുരുതരാവസ്ഥയിൽ

Advertisement

ഉത്തർപ്രദേശ്: ഹാപൂരിൽ ഗർഭിണിയായ 23കാരിയെ അമ്മയും സഹോദരനും ചേർന്ന് തീ കൊളുത്തി. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. നവാദ ഖുർദ് ഗ്രാമത്തിലാണ് സംഭവം. അവിവാഹിതയായ യുവതി അതേ ഗ്രാമത്തിലെ യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും ഗർഭിണിയാകുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതറിഞ്ഞ വീട്ടുകാർ രോഷാകുലരാകുകയായിരുന്നു.

വ്യാഴാഴ്ച യുവതിയെ സഹോദരനും അമ്മയും ചേർന്ന് സമീപത്തെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അമ്മക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Advertisement