ന്യൂഡൽഹി: മണിപ്പുരിലെ മലയോര ഗ്രാമമായ ചുരാചന്ദ്പുരിൽനിന്ന് ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശിലെയും മ്യാൻമറിലെയും ഭീകരവാദ നേതാക്കളുമായി ഇയാൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
മണിപ്പുർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി കൂടിയാലോചന നടത്തിയതായും ഭീകര വിരുദ്ധ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ വർഗീയ ധ്രുവീകരണം നടത്തുന്നതിനായി ബംഗ്ലാദേശും മ്യാൻമറും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സമീനുൽ ഗാങ്തെ എന്ന് എൻഐഎ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Home News Breaking News ബംഗ്ലദേശ്, മ്യാൻമർ ഭീകരരുമായി ബന്ധമുള്ള ഒരു ഭീകരനെ മണിപ്പൂരിൽ എൻഐഎ അറസ്റ്റ് ചെയ്തു