ലക്നൗ:
വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് ലക്നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധി സവർക്കർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി
നൃപേന്ദ്ര പാണ്ഡെയുടെ ഹർജി ഈ വർഷം ജൂണിൽ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ജില്ലാ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.