സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി: രാഹുലിന് നോട്ടിസയച്ച് ലക്നൗ കോടതി

Advertisement

ലക്നൗ: ഹിന്ദുമഹാസഭാ നേതാവായിരുന്ന വി.ഡി.സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന ഹർജിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലക്‌നൗ സെഷൻസ് കോടതിയുടെ നോട്ടിസ്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽ നടത്തിയ പരാമർശം സവർക്കറെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ ഹർജിയിലാണു നടപടി.

മാപ്പ് പറയാൻ താൻ സവർക്കറല്ല തുടങ്ങിയ പരാമർശങ്ങൾ രാഹുൽ നടത്തിയിരുന്നു. ലക്നൗ സെഷൻസ് ജഡ്ജ് അശ്വിനി കുമാർ ത്രിപാഠിയാണ് നോട്ടിസ് അയച്ചത്. മുൻപ് ഇതുസംബന്ധിച്ച കേസ് അഡിഷനൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിരുന്നതാണ്. എന്നാൽ ആവശ്യമായ വിവരങ്ങൾ നൽകാത്തതിനാൽ കോടതി കേസ് തള്ളി.