മണിപ്പൂരിൽ മെയ്തെയ് വിദ്യാർഥികളുടെ കൊലപാതകത്തിൽ ആറു പേർ അറസ്റ്റിൽ

Advertisement

ഇംഫാല്‍ . മണിപ്പൂരിൽ മെയ്തെയ് വിദ്യാർഥികളുടെ കൊലപാതകത്തിൽ ആറു പേർ അറസ്റ്റിൽ.അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളും .പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിംഗ് പറഞ്ഞു

മെയ്തെയ് കുട്ടികളുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നതിനിടെയാണ് അറസ്റ്റ് .അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത രണ്ടുപേർ പെൺകുട്ടികളാണ്. 2സ്ത്രീകളും 2 പുരുഷൻമാരും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. ഇംഫാലിൽ നിന്ന് 51 കിലോ മീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ നിന്നാണ് പ്രതികളെ സിബിഐ സംഘംഅറസ്റ്റ് ചെയ്തത്പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ ബിരേൻ സിങ്.

അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി.
കഴിഞ്ഞയാഴ്ച ഇൻറർനെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട വിദ്യാർത്ഥികൾ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.അറസ്റ്റ് വൈകിയതിൽ പ്രതിഷേധം മെയ് തെയ് വിഭാഗങ്ങൾ കടുപ്പിച്ചിരുന്നു.അതിനിടെ മണിപ്പൂർ സംഘർഷത്തിൽ വിദേശ ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ ഡൽഹി പട്യാല ഹൗസ് കോടതി രണ്ട് ദിവസത്തേക്ക് എൻ ഐ എ കസ്റ്റഡിയിൽ വിട്ടു..മ്യാൻമറും ബംഗ്ലാദേശും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളാണ് മണിപ്പൂരിലെ സംഘർഷത്തിന് പിന്നിൽ എന്നാണ് എൻഐഎയുടെ കണ്ടെത്തൽ

Advertisement