ന്യൂഡെല്‍ഹി . ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഡൽഹിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനങ്ങൾ കൈകൊണ്ടു.ഛത്തീസ്ഗഡിൽ 21 സ്ഥാനാർത്ഥികളെയാണ് ബിജെപി ഇതുവരെ പ്രഖ്യാപിച്ചത്.ബിജെപി നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയും യോഗത്തിന്റെ ഭാഗമായി.രാജസ്ഥാനിലെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.ബിജെപി പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർ പങ്കെടുത്തു
Home News Breaking News ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം,സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അന്തിമ തീരുമാനമായി