ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

Advertisement

ഇന്ത്യൻ ശതകോടീശ്വരനും ഖനനവ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും(22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. സാങ്കേതിക തകരാറിനനെ തുടർന്ന് സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്ര ഖനിക്ക് സമീപം തകർന്നുവീഴുകയായിരുന്നു.

ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. സ്വകാര്യ വിമാനമായ സെസ്‌ന 206ലാണ് രൺധാവയും മകനും യാത്ര ചെയ്തത്. റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ വജ്ര ഖനിക്ക് സമീപമാണ് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.