ഡൽഹിയിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ

Advertisement

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് റിക്ടർ സ്‌കെയിലിൽ 4.6 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോർട്ട്. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.

ഉച്ചതിരിഞ്ഞ് 2.25നാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. 40 സെക്കൻഡ് നീണ്ടുനിന്നു. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഡൽഹിയുടെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Advertisement