കന്യാകുമാരി ആറ്റൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു

Advertisement

കന്യാകുമാരി :ആറ്റൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ആറ്റൂർ സ്വദേശി ചിത്ര, മകൾ ആതിര, മകൻ അശ്വിൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടിൽ വൈദ്യുതി കണക്ഷൻ പോയതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴാണ് ഷോക്കേറ്റത്

അശ്വിന് ഷോക്കേറ്റത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്കും ഷോക്കേറ്റു. മക്കൾ രണ്ട് പേരും തറയിൽ വീണത് കണ്ട് രക്ഷിക്കാൻ നോക്കിയപ്പോഴാണ് ചിത്രയ്ക്കും ഷോക്കേറ്റത്.