തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കസ്റ്റഡി തുടരുന്നു

Advertisement

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കസ്റ്റഡി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അഭിഷേക് ബാനാർജിയും ഡെറിക് ഒബ്രയാനും അടക്കമുള്ള മുതിർന്ന നേതാക്കളടക്കമുള്ളവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

ജന്ദർ മന്ദറിൽ പശ്ചിമ ബംഗാളിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിന് പിന്നാലെയാണ് കൃഷി മന്ത്രാലയത്തിലേക്ക് തൃണമൂൽ പ്രവർത്തകർ മാർച്ച് നടത്തിയത്. കൃഷിഭവനുള്ളിൽ കടന്ന് തൃണമൂൽ നേതാക്കൾ പ്രതിഷേധിച്ചു. പ്രതിഷേധം തടഞ്ഞ പോലീസ് നേതാക്കളടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുകയും കിങ്സ് വെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ പ്രവർത്തകർ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു